ദാബാര്‍ 2019 അഖില കേരള ബൈബിള്‍ ക്വിസ് മത്സരം നടന്നു

199

ആളൂര്‍: മാധ്യമരംഗത്ത് അമ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട രൂപത മുഖപത്രമായ ‘കേരളസഭ’ യുടെ നേതൃത്വത്തില്‍ നടത്തുന്ന 7-ാംമത് ദാബാര്‍ ബൈബിള്‍ ക്വിസ് മത്സരം ആളൂര്‍ മാര്‍തോമാ സെന്ററില്‍ നടന്നു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴിലുള്ള മാധ്യമ കമ്മീഷന്റെ മുന്‍ സെക്രട്ടറിയും മേലഡൂര്‍ ഇടവകയുടെ വികാരിയുമായ റവ. ഫാ. ജോളി വടക്കന്‍ മത്സരം ഉദ്ഘാടനം ചെയ്തു. കേരളസഭ പത്രത്തിന്റെ മാനേജിംങ്ങ് എഡിറ്ററും കുറ്റിക്കാട് ഫൊറോന വികാരിയുമായ റവ. ഫാ. വിത്സന്‍ ഈരത്തറ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട രൂപതയുടെ ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ റവ. ഡോ. ജോജു കോക്കാട്ട് ലോഗോസ് ഗൈഡ് 2020 പ്രകാശനം നിര്‍വ്വഹിച്ചു. കേരളസഭ മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ. ജോണ്‍ തട്ടില്‍ പുസ്തകം ഏറ്റുവാങ്ങി. കേരളസഭ അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍ റവ.ഫാ. ലിജു മഞ്ഞപ്രക്കാരന്‍ സ്വാഗതവും അസോസിയേറ്റ് എഡിറ്റര്‍ റവ. ഫാ. ടിന്റോ കൊടിയന്‍ നന്ദിയും പ്രകാശിപ്പിച്ചു. കേരളത്തിലെ തൃശൂര്‍, പാലാ, എറണാകുളം, അങ്കമാലി, ഇരിങ്ങാലക്കുട, കോട്ടയം, ചങ്ങനാശ്ശേരി, കോട്ടപ്പുറം, വരാപ്പുഴ, ആലപ്പുഴ, കോതമംഗലം, ഇടുക്കി തുടങ്ങിയ രൂപതകളില്‍ നിന്നായി 70ല്‍ പരം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റവ. ഫാ. ലിജോ കരുത്തി, കേരളസഭ, ബി.എല്‍.എം. പ്രസ്സ് കുടുംബാംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
എറണാകുളം അങ്കമാലി അതിരൂപതയിലെ എടക്കുന്ന് ഇടവകാംഗങ്ങളായ എല്‍സ ജോയ്, സോഫി ജോസഫ് എന്നിവര്‍ ഒന്നാം സ്ഥാനവും പാലാ രൂപതയിലെ മുത്തോലപുരം ഇടവകയിലെ ഗ്രേയ്സി പോള്‍, മേരി പോള്‍ എന്നിവര്‍ രണ്ടാം സ്ഥാനവും എറണാകുളം അങ്കമാലി അതിരൂപതയിലെ കിടങ്ങൂര്‍ ഇടവകാംഗങ്ങളായ സോളി ജിയോ, ജീന ജെയിംസ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇരിങ്ങാലക്കുട രൂപത തൂമ്പാക്കോട് ഇടവകാംഗങ്ങളായ ലില്ലി ജോസ്, ബീന ഡേവിസ്, തൃശൂര്‍ അതിരൂപത വരടിയം ഇടവകയിലെ ഷൈജി ഡെന്നി, മരത്താക്കര ഇടവകയിലെ റൂബി ജോര്‍ജ്, ഇരിങ്ങാലക്കുട രൂപത ദയാനഗര്‍ ഇടവക ബെനറ്റ പീറ്റര്‍, എയ്ഞ്ചല്‍ ജോണ്‍ എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് ഡിസംബറില്‍ നടക്കുന്ന കേരളസഭ കുടുംബസംഗമത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കുള്ള സമ്മാനങ്ങള്‍ കേരളസഭ അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍ വിതരണം ചെയ്തു.

 

Advertisement