Monday, April 20, 2026
24.9 C
Irinjālakuda

മെഡിക്കല്‍ കോളേജിലെ ഒ.പി ചീട്ട് ഇനി വീട്ടില്‍നിന്നെടുക്കാം

ഇനി വീട്ടില്‍ ഇരുന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി ഒപി ചീട്ട് എടുത്ത് ഉദ്ദേശിച്ച ഡോക്ടറുടൈ തീയതിയും സമയവും നേരത്തെ ഉറപ്പാക്കി മികച്ച ചികിത്സ തേടാം. ദൂരസ്ഥലങ്ങളില്‍നിന്ന് അതിരാവിലെ വന്ന് ഒപി ചീട്ടിനായി മണിക്കൂറുകള്‍ വരിനില്‍ക്കേണ്ട ദുരനുഭവമാണ് പഴങ്കഥയാകുന്നത്. മൊബൈല്‍ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓണ്‍ലൈനായി ഒപി ചിട്ടെടുക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഒപിക്കു മുന്നില്‍ ജനത്തിരക്കില്‍ ഭക്ഷണംപോലും കഴിക്കാതെ തങ്ങളുടെ ഊഴം കാത്തുനിന്ന് വിഷമിക്കേണ്ട അവസ്ഥക്കാണ് ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതോടെ വിരാമമാകുന്നത്.ഫാര്‍മസിക്കു മുന്നിലും ലാബുകള്‍ക്കു മുന്നിലും നീണ്ട വരികളും ഇനി കാണാനുണ്ടാകില്ല. രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്ന അവിശ്വസനീയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ ആസൂത്രണം നടത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഇ- ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും ഹൈടെക് ആക്കുന്ന പ്രവര്‍ത്തനമാരംഭിച്ചു. കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് കംപ്യൂട്ടര്‍വല്‍ക്കരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. 888 കംപ്യൂട്ടറുകളാണ് ഇവിടെ സജ്ജമാക്കുന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രം, സൂപ്പര്‍ സ്പെഷ്യാലിറ്റി, നെഞ്ചുരോഗാശുപത്രി, ത്രിതല ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. എംസിഎച്ചില്‍ ബയോകെമിസ്ട്രി, പാത്തോളജി ലാബുകളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു. പുതിയ ഒപി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറക്ക് ഇവിടെയും സജ്ജമാകും.ഇ- ഹെല്‍ത്ത് പ്രാവര്‍ത്തികമാകുന്നതോടെ എല്ലാവര്‍ക്കും ആശുപത്രിയില്‍ നിന്ന് ഒപി ചീട്ടെടുക്കുമ്പോള്‍ ഒരു യുഐഡി നമ്പര്‍ ലഭിക്കും. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡാറ്റാ ബെയ്സില്‍ ശേഖരിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് എത്ര വര്‍ഷം കഴിഞ്ഞാലും ഏതു ഡോക്ടര്‍ക്കും രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ലഭ്യമാകും. ഓണ്‍ലൈനിലോ അല്ലാതെയോ ഒപി ചീട്ടെടുത്ത് എത്തുന്ന രോഗി ഒപിയില്‍ വന്ന് സ്‌കാനറില്‍ ചീട്ട് കാണിച്ച് അല്‍പ്പസമയം ഇരിപ്പിടത്തില്‍ വിശ്രമിച്ച് ഡോക്ടറെ കാണിക്കാം. ശീതീകരിച്ച ഇരിപ്പിടവും അനുബന്ധ സംവിധാനവും എംസിഎച്ച് ഒഴികെ എല്ലായിടത്തും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പരിശോധന നടത്തുന്ന ഡോക്ടര്‍ക്ക് ഡാറ്റാബേസില്‍നിന്ന് മരുന്നിന്റെയും ലബോറട്ടറി പരിശോധന സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമാകും. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് മുതല്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ സുതാര്യമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇ ഹെല്‍ത്ത് പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കഴിയും.

 

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img