ജെസിഐ ഇരിങ്ങാലക്കുടയുടെ ക്ഷയരോഗ നിര്‍മ്മാജന ‘തൂവാല വിപ്ലവം ‘

292

ഇരിങ്ങാലക്കുട : ജില്ലാതല ക്ഷയരോഗ നിര്‍മ്മാജന യജ്ഞത്തോടനുബദ്ധിച്ച് ജെസിഐഇരിങ്ങാലക്കുട ‘തൂവാല വിപ്ലവം” ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ലവര്‍ സ്‌ക്കൂളില്‍ സംഘടിപ്പിച്ചു . വായുജന്യ രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും ,അതുവഴി വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവും കാത്തു സൂക്ഷിക്കുവാന്‍ തൂവാല ഒപ്പം കരുതുവാനും അതുവഴി മഹത്തായ തൂവാല വിപ്ലവത്തില്‍ പങ്കാളിയാവുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ എടുത്തു .സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സി. റോസ് ലെറ്റ് ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്നു .ജെസിഐ പ്രസിഡന്റ് ഷിജു പെരേപ്പാടന്‍ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു .വ്യക്തിശുചിത്വത്തെ കുറിച്ച് ജെസി ടെല്‍സന്‍ കേട്ടോളി ക്ലാസ്സെടുത്തു .സെക്രട്ടറി സലീഷ് കുമാര്‍ , അഡ്വ. ജോണ്‍ നിധിന്‍ തോമാസ് ,അഡ്വ. ഹോബി ജോളി ,ജോര്‍ജ് പുന്നേലിപ്പറമ്പില്‍ ,ജിസന്‍ പി.ജെ എന്നിവര്‍ പ്രസംഗിച്ചു. .

 

Advertisement