ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട കായിക രംഗത്ത് കുതിക്കുന്നു

264

ഇരിങ്ങാലക്കുട : ശനി ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെട്ട കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മത്സരങ്ങളായ ക്രോസ്സ് കണ്‍ട്രി പുരുഷ വനിതാ വിഭാഗം, പുരുഷ ഹോക്കി, പുരുഷ ടെന്നീസ്, വനിതാ സോഫ്റ്റ് ടെന്നീസ് എന്നീ നാല് മത്സരങ്ങളില്‍ മൂന്ന് എണ്ണത്തിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ട്രോഫി നേടുകയും ഒന്നില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. വ്യാസ കോളേജ് ആതിഥ്യം അരുളിയ ക്രോസ്സ് കണ്‍ട്രി പുരുഷ വനിതാ വിഭാഗം, ക്രൈസ്റ്റ് കോളേജില്‍ നടത്തപ്പെട്ട ഹോക്കി പുരുഷ വിഭാഗം, PSMO കോളേജ് തിരൂര്‍അങ്ങാടിയില്‍ നടത്തപ്പെട്ട വനിതാ സോഫ്റ്റ് ടെന്നീസ് വിഭാഗം എന്നിവക്ക് ഒന്നാം സ്ഥാനവും ക്രൈസ്റ്റ് കോളേജില്‍ നടത്തപ്പെട്ട ടെന്നീസ് പുരുഷ വിഭാഗം രണ്ടാംസ്ഥാനവും ലഭിച്ചതായി കായിക വിഭാഗം മേധാവി ബിന്റു കല്യാണ്‍ അറിയിച്ചു. ക്രൈസ്റ്റ് കോളേജില്‍ നടത്തപ്പെട്ട ഹോക്കി ടെന്നീസ് മത്സരങ്ങളുടെ സമ്മാനദാനം കോളേജ് പ്രിസിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ നിര്‍വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ.സക്കീര്‍ ഹുസൈന്‍ മത്സരം വിലയിരുത്തി.

 

Advertisement