Friday, March 13, 2026
23.9 C
Irinjālakuda

ഞങ്ങള്‍ക്കും പറയാനുണ്ട്

ഇരിങ്ങാലക്കുട : തീര്‍ച്ചയായും ഞങ്ങളും കഴിവുള്ളവരാണ് എന്ന് തെളിയിച്ചുകൊണ്ട് 25 ല്‍ പരം ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്നില്‍ കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന വലിയ സദസ്സ് വിസ്മയഭരിതരായി. ‘വി സ്‌മൈലിന്റെ’ ആഭിമുഖ്യത്തില്‍ ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന സന്ദേശവുമായി സെപ്തംബര്‍ 17 ന് കാസര്‍ക്കോഡ് നിന്നാരംഭിച്ച കലാജാഥക്ക് തൃശ്ശര്‍ ജില്ലയിലെ ഏക കേന്ദ്രമായ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വേദിയായി. നമ്മുടെ ഇരിങ്ങാലക്കുട ജോ.സെക്രട്ടറി പ്രിജോ റോബര്‍ട്ട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വി.സ്‌മൈലിന്റെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഭിന്നശേഷിക്കാരായ കുട്ടികളെ 18 വയസ്സിന് ശേഷവും സംരക്ഷിച്ച്, തൊഴില്‍പരമായ പരിശീലനം നല്‍കി, സമൂഹത്തിലെ അംഗീകാരം സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന ഒരു വേറിട്ട സ്ഥാപനമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വി സ്‌മൈല്‍ വൊക്കേഷണല്‍ സെന്റര്‍ ഫോര്‍ ഡിഫറന്റലി ഏബിള്‍ഡ്’ (We Smile Vocational Centre for Differently Abled) എന്ന സംരംഭം.കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ്‌മേനോന്‍, പ്രിന്‍സിപ്പല്‍ കെ.എ.സീമ, വെള്ളാങ്ങല്ലൂര്‍ സിപിഒ ഇ.എസ്.പ്രസീദ, പിടിഎ പ്രസിഡന്റ് എം.എ.ദേവാനന്ദന്‍, NIPMR കല്ലേറ്റുങ്കര ജോയിന്റ് ഡയറക്ടര്‍ ഡോ.ചന്ദ്രബാബു, സമാജം ഭരണസമിതിഅംഗം ഇ.ബാബുരാജ്, നമ്മുടെ ഇരിങ്ങാലക്കുട ട്രസ്റ്റി ജീസ് ലാസര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.ജി.സജന്‍ നന്ദി പറഞ്ഞു.

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img