സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; ഡിജിറ്റല്‍ പേ ചുവടുമായി ഗേള്‍സ് സ്‌കൂള്‍

303

ഇരിങ്ങാലക്കുട:സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡിജിറ്റല്‍ രീതിയില്‍ നടത്തിയത് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഇതൊരു വോട്ടിങ്ങ് പരിശീലനകളരിയായി മാറി.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മാതൃകയില്‍ വോട്ടര്‍ പട്ടിക,തിരിച്ചറിയല്‍ രേഖ,മഷി പുരട്ടല്‍,പോളിങ്ങ് ബൂത്തുകള്‍,വോട്ടിങ്ങ് മെഷീന്‍,തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്.സ്‌കൂളിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനികളുടെ സഹായത്തോടെ അധ്യാപകനായ ബാബു വി.ജി സ്പന്ദനം ബ്ലോഗ് സ്‌പോടിലെ സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്തി ലാപ്‌ടോപിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെകുറിച്ച് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നടത്തിയിരുന്നു. .നെയില്‍പോളിഷിട്ടു ശീലിച്ച വിരലുകളില്‍ മഷിപുരട്ടിയപ്പോള്‍ കുട്ടികള്‍ക്ക് കന്നിവോട്ട് ചെയ്തതിന്റെ കൗതുകമായി.പ്രിസൈഡിങ്ങ് ഓഫീസര്‍,പോളിങ്ങ് ഓഫീസര്‍ എന്നിവരായി കുട്ടികള്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്.പ്രിന്‍സിപ്പല്‍ പ്യാരിജ.എം,മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സോണി.വി.ആര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു.

 

 

Advertisement