കാറളം: ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ കാറളം പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.ചെമ്മണ്ട പലത്തിന് ഇതുവശത്തുമുള്ള പൊതു സ്ഥലമായ കാപ്പുകളില്‍ സ്വകാര്യ ലോബി വല കെട്ടി മത്സ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി ആ പ്രദേശത്തെ ഇരുപത്താനാലു കഴകളാണ് മണല്‍ചാക്ക് നിറച്ച് അടച്ചിരിക്കുന്നത്. അടിയന്തിരമായി ഈ കഴകള്‍ തുറക്കണം, മാത്രമല്ല മത്സ്യ തൊഴിലാളികള്‍ പരമ്പരാഗതമായി മത്സ്യം പിടിക്കുന്ന കാപ്പുകള്‍ നിയമവിരുദ്ധമായി വല കെട്ടി മത്സ്യം വളര്‍ത്തുന്നത് നീതി കേടാണെന്നം അത് പട്ടിണി പാവങ്ങളായ മത്സ്യതൊഴിലാളികള്‍ക്ക് വിട്ടുകൊടുക്കണമെന്നുംകേരള മത്സ്യതൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ.ജെ. സ്റ്റീഫന്‍ .കാപ്പുകള്‍ നിയമവിരുദ്ധമായി വല കെട്ടി മത്സ്യകൃഷി നടത്തുന്നത് അവസാനിപ്പിക്കുക, അsച്ച് കെട്ടിയ കഴകള്‍ ഉടന്‍ തുറക്കുക, തൊഴിലിടം തൊഴിലാളികള്‍ക്ക് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള മത്സ്യ തൊഴിലാളികള്‍ കാറളം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.കെ.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.കെ.വി.സനല്‍, എം.എ ഷെമീര്‍, പ്രദീപ് എം.എസ്, സുനി ചെമ്മണ്ട എന്നിവര്‍ സംസാരിച്ചു.സി.വി പ്രദീപ്, ജെയ്‌സണ്‍, മങ്ങാടി സുനി എന്നിവര്‍ നേതൃത്വം നല്‍കി.
ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ കാറളം പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.
Advertisement