കാകാത്തുരുത്തി : കാക്കാത്തുരുത്തി:കാക്കാത്തുരുത്തി കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം കാക്കാത്തുരുത്തി ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് നടന്നു.വാര്‍ഷികത്തോടനുബന്ധിച്ച് വാലിപറമ്പില്‍ കുമാരന്‍ വൈദ്യര്‍ മകന്‍ രാമചന്ദ്രന്റെ ഓര്‍മ്മക്കായ് മകന്‍ ഷര്‍മിള്‍കുമാര്‍ നിര്‍മിച്ചു നല്‍കുന്ന ഓര്‍മ്മത്തണലിന്റെ ഉത്ഘാടനം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സുധ വിശ്വംഭരന്‍ അദ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രളയത്തില്‍ നാടിനോടൊപ്പം നിന്ന കെ.എസ്.ഇ .ബി സ്റ്റാഫ് ഷിജിനെയും ,സീഷോര്‍ ഫാo മാനേജര്‍ ഷിബി ആലേക്കാരനെയും ആദരിച്ചു. യോഗത്തിനു ശേഷം സലിലന്‍ വെള്ളാനിയുടെ ‘മണിശീലുകള്‍’ ഉണ്ടായിരിന്നു.
Advertisement