Wednesday, March 11, 2026
23.8 C
Irinjālakuda

ക്രൈസ്റ്റ്കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗത്തിന് അന്തര്‍ദ്ദേശീയ അംഗീകാരം

ഇരിങ്ങാലക്കുട:റോമില്‍ സെപ്തംബര്‍ 16 മുതല്‍ 19 വരെ നടന്ന ‘മെറ്റാമെറ്റീരിയല്‍സ് 2019’ അന്തര്‍ദ്ദേശീയ കോണ്‍ഗ്രസ്സില്‍  ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 പ്രബന്ധങ്ങളില്‍ 8 എണ്ണവും ഇരിങ്ങാലക്കുട ക്രൈസ്റ്റ്കൊളേജ് ഫിസിക്സ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക്. ആദ്യമായാണ് ഈ അപൂര്‍വ്വ ബഹുമതി ഒരു കോളേജിലെ ഗവേഷണ കേന്ദ്രത്തിന് ലഭിക്കുത്.ഭൂകമ്പം ഉള്‍പ്പെടെയുള്ള വ്യത്യസ്ത ചലനങ്ങള്‍ അപഗ്രഥിക്കാന്‍ കഴിയുന്ന സെന്‍സറുകള്‍, തരംഗദൈര്‍ഘ്യത്തിന്റെ ആയിരത്തില്‍ ഒരു അംശം മാത്രമുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുന്നതും അത്യന്താധുനിക വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കപ്പെടാന്‍ കഴിയുന്നതുമായ ബയോമെഡിക്കല്‍ ഇമേജിംഗ് ടെക്നിക്, നാനോ സാങ്കേതികവിദ്യയുടെ മേഖലയിലേക്കും കണ്ടക്ടിംഗ് പോളിമര്‍ ശാഖയിലേക്കും മെറ്റാമെറ്റിരിയല്‍സിന്റെ പ്രയോഗസാധ്യതകളിലേക്ക് വെളിച്ചം വീശുന്നതുമായ പഠനങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിച്ചത്. നിലവിലുള്ളതിനേക്കാള്‍ പതിനായിരം മടങ്ങ് കമ്പ്യൂട്ടേഷന്‍ വേഗത ലഭ്യമാക്കുന്നതിന് മെറ്റാമെറ്റീരിയല്‍സിന്റെ ഉപയോഗം,വയര്‍ലസ് സാങ്കേതിക വിദ്യകളായ വൈഫൈ, ബ്ലൂടൂത്ത്, വൈ-മാക്സ്, തുടങ്ങിയവയിലേക്ക് മെറ്റാമെറ്റീരിയല്‍ സാങ്കേതികവിദ്യയുടെ പ്രയോഗം, തുടങ്ങിയ മേഖലകളില്‍ ക്രൈസ്റ്റ്കോളേജ് ഗവേഷകരുടെ പഠനങ്ങള്‍ ഫിസിക്സ് കോണ്‍ഗ്രസ്സില്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.ഭാവിയിലെ ശാസ്ത്ര പുരോഗതിയില്‍ സുപ്രധാനമായ സ്വാധീനം ചെലുത്താന്‍ പോകുന്ന മെറ്റാമെറ്റിരിയല്‍ ശാസ്ത്രശാഖയുടെ പ്രാരംഭകരില്‍ പ്രമുഖനായ ഡോ.ജോ പെന്‍ട്രി തുടങ്ങിയ ശാസ്ത്രജ്ഞന്‍മാര്‍ ക്രൈസ്റ്റ് കോളേജിലെ ഗവേഷകരുടെ ഗവേഷണ ഫലങ്ങളെ പ്രത്യേകംഅഭിനന്ദിച്ചു. സെമിനാറില്‍ പങ്കെടുക്കുന്ന ഗവേഷക സംഘം ഞായറാഴ്ച തിരിച്ചെത്തും.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img