ദൈവവിളി സമൂഹ സേവനത്തിന്

194

വെള്ളിക്കുളങ്ങര : ഇരിങ്ങാലക്കുട രൂപതയില്‍ 2019 സെപ്റ്റംബര്‍ മുതല്‍ ദൈവവിളി പ്രോത്സാഹന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി അമ്പനോളി സെന്റ് ജോര്‍ജ്ജ് ഇടവകയിലെ മതബോധന കുട്ടികളുടെ നേതൃത്വത്തില്‍ ഇടവകയില്‍ ദൈവവിളി പ്രോത്സാഹന വര്‍ഷം വികാരി ഫാ. ഫ്രാങ്കോ പറപ്പുള്ളി ഉദ്ഘാടനം ചെയ്തു. നമ്മുടെ കുടുംബങ്ങളില്‍ നിന്നും ധാരാളം ദൈവവിളികള്‍ ഉണ്ടാകണമെന്നും ദൈവവിളിയെ പ്രോത്സാഹിപ്പിക്കണമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും വിശുദ്ധ കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ വികാരിയച്ചന്‍ ഓര്‍മ്മപ്പെടുത്തി. മതബോധന വിദ്യാര്‍ഥികള്‍ക്കൊപ്പം സി. പ്രദീബ എഫ്സിസി, ട്രസ്റ്റിമാര്‍, കേന്ദ്രസമിതി പ്രസിഡന്റ്, മതബോധന അധ്യാപകര്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Advertisement