ഇരിങ്ങാലക്കുട : പുന്ന നൗഷാദ് സഹായധന സ്വരൂപണത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇരിങ്ങാലക്കുടയിലെത്തി. ആദ്യത്തെ സംഭാവന ഇരിങ്ങാലക്കുട സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എസ്.കൃ്ഷ്ണകുമാര്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ കയറി സഹായ നിധി സമാഹരണത്തിന് തുടക്കം കുറിച്ചു. കെ.പി.സി.സി.ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, എം.എസ്.അനില്‍കുമാര്‍, കെ.കെ.ശോഭനന്‍, ആന്റോ പെരുമ്പിള്ളി, സോണിയഗിരി, തുടങ്ങിയവരും, മണ്ഡലം ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, എന്നിവര്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
Advertisement