കിഴക്കുംമുറി NSS കരയോഗത്തിന്റെ ഓണാഘോഷം സംഘടിപ്പിച്ചു

178

ഇരിങ്ങാലക്കുട: കിഴക്കുംമുറി NSS കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും ഗാന്ധിഗ്രാമിലുള്ള കരയോഗം ഹാളില്‍ വച്ച് നടന്നു. പ്രസിഡന്റ് പേടിക്കാട്ടില്‍ ബാലകൃഷ്ണന്‍ ഓണസന്ദേശം നല്‍കി. സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം, വനിതാ സമാജം സെക്രട്ടറി വിമല രാധാകൃഷ്ണന്‍, ബാലസമാജം പ്രസിഡന്റ് മേധ ഭരത്കുമാര്‍, ട്രഷറര്‍ താഴത്തുവീട്ടില്‍ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. കരയാംവട്ടത്ത് സേതുരാമന്‍ സ്വാഗതവും ബാലസമാജം കോഡിനേറ്റര്‍ ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടന്നു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. കുടുംബസംഗമവുമായി ബന്ധപ്പെട്ട് നടത്തിയ കായിക മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി.

Advertisement