പാരലല്‍ കോളേജുകളുടെ മത്സര പരീക്ഷ പരിശീലനം അഭിനന്ദനാര്‍ഹം : മന്ത്രി

215

കോഴിക്കോട്: മത്സര പരീക്ഷാ പരിശീലന രംഗത്തേക്ക പാരലല്‍ കോളേജുകളുടെ കാല്‍വെപ്പ് അഭിനന്ദനാര്‍ഹമാണെന്നു മന്ത്രി ടി.പി.രാമകൃഷ്ണന്‍. നൈപുണ്യ പദ്ധതി പോലെ സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതികള്‍ക്കും രൂപം നല്‍കാന്‍ തയ്യാറാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാരലല്‍ കോളേജ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള മത്സര പരീക്ഷാ പരിശീലനകേന്ദ്രമായ ജോബ് ട്രക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎസ് സി, യുപിഎസ്‌സി, എസ്എസ്‌സി ,ബാങ്കിങ്, റെയില്‍വേ, ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കും നെറ്റ്, സെറ്റ്, കെ-ടെറ്റ് തുടങ്ങിയവക്കുള്ള പരിശീലനം ജോബ് ട്രാക്ക് സെന്ററുകള്‍ വഴി നല്‍കും. കാസര്‍കോട് മുതല്‍ എറണാകുളം വരെ 40 സെന്ററുകളായി 100 ബാച്ചുകളാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയിരിക്കുന്നത്. കഴിവുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ജോബ് ട്രാക്ക് മെറിറ്റ് ടെസ്റ്റ് നടത്തും. സെപ്തംബര്‍ 28 നു നടത്തുന്ന മത്സര പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കായി ആകെ 2 ലക്ഷം ക്യാഷ് പ്രൈസും 60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതികളും നടപ്പാക്കുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് പദ്ധതി ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. ജോബ് ട്രാക്ക് രക്ഷാധികാരി രാജന്‍ തോമസ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജിജി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ സി.ജി.ഷാജി പദ്ധതി വിശദീകരിച്ചു. സി.ടി.വിനോദ്, പി.ഇ.സുകുമാരന്‍, ടി.വി.വിജയന്‍, കെ,നജീബ്, എ.ജി.രാജീവ്, സജി.കെ.രാജ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement