ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ ബയോടെക്‌നോളജി വിഭാഗം, റിസര്‍ച്ച് സെന്റുമായി സഹകരിച്ച് മൈക്രോബയോളജി, മോളിക്കുലര്‍ ബയോളജി രംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍, ഡോ.ജാസിം ബഷീര്‍, പാലാക്കി യൂണിവേഴ്‌സിറ്റി (ചെക്ക് റിപ്പബ്ലിക്) ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.വിജി മേരി വര്‍ഗ്ഗീസ്, റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ.സി.വിജി എം.ഒ.ജോയിന്റ് ഡയറക്ടര്‍ ഡോ.ജയശ്രീ പി.ആര്‍. എന്നിവര്‍ പ്രസംഗിച്ചു. ബയോടെക്‌നോളജി ഗവേഷണരംഗത്തെ പ്രഗത്ഭരായ ഡോ. ജ്യോതി ഇ.കെ. (സയന്റിസ്റ്റ് , ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തിരുവന്തപുരം) ഡോ.ദീപു മാത്യു (അഗ്രി കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി മണ്ണുത്തി ), ഡോ.കയീന്‍ വടക്കന്‍ (സെന്റ് മേരീസ് കോളേജ് തൃശ്ശൂര്‍), എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
സെമിനാര്‍ സംഘടിപ്പിച്ചു
Advertisement