നനഞ്ഞ രേഖകള്‍ സംരക്ഷിച്ചു നല്‍കുന്നു

190

ഇരിങ്ങാലക്കുട : ഈ പ്രളയത്തിലും മഴയിലും നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ നനഞ്ഞു കുതിര്‍ന്നിട്ടുണ്ടെങ്കില്‍ ആകുലപ്പെടേണ്ട. അവ എത്രയും വേഗം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെത്തിച്ചാല്‍ മതി.നനഞ്ഞ രേഖകള്‍ ശാസ്ത്രീയമായി സംരക്ഷിച്ചു തിരിച്ചു നല്‍കാന്‍ ഇവിടെ മലയാള വിഭാഗത്തിനു കീഴിലെ മാനുസ്‌ക്രിപ്റ്റ് പ്രിസര്‍വേഷന്‍ സെന്റര്‍ സജ്ജമാണ്. UGC ധനസഹായത്തോടെ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ഈ സെന്ററില്‍ ആധാരങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഏതുതരം രേഖകളും സംരക്ഷിച്ചു നല്‍കുന്നതാണ്.സ്വന്തം നിലയ്ക്ക് ഇവ നേരെയാക്കാന്‍ ശ്രമിക്കാതിരിക്കുക. എത്രയും പെട്ടെന്ന് ഇവ ഇവിടെ എത്തിക്കുക.എല്ലാ പ്രവൃത്തിദിവസങ്ങളിലും 9 മുതല്‍ 4 വരെ സെന്റര്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇതിനോടകം നിരവധി താളിയോലകളും രേഖകളും സംരക്ഷിച്ചു നല്‍കിയിട്ടുള്ള ഈ സെന്ററില്‍ ശാസ്ത്രീയ സംരക്ഷണത്തിനും ഡിജിറ്റലൈസേഷനും വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്. മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് എന്ന റഗുലര്‍ ബിരുദ കോഴ്‌സും മലയാള വിഭാഗത്തിനു കീഴിലുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളവിഭാഗത്തിലെ ബി വോക് ടീമുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.Ph: 9495503336.

Advertisement