സ്‌നേഹ സ്പര്‍ശം പദ്ധതിക്കു തുടക്കം

135

നടവരമ്പ്: നടവരമ്പ് ഗവണ്മെന്റ്‌മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍. എസ്. എസ് സി ന്റെ നേതൃത്വത്തില്‍ സ്‌നേഹസ്പര്‍ശം പദ്ധതിക്കു തുടക്കം കുറിച്ചു. നടവരമ്പ് എന്‍. എസ്. എസ്. അംബേദ്കര്‍ ദത്തു കോളനി യില്‍ വയോജനങ്ങള്‍ക്കു ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത്, അവിട്ടത്തൂര്‍ ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടി പ്പിച്ചത്. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സ്മിത യുടെ നേതൃത്വത്തില്‍ നൂറില്‍പരം രോഗികളെ പരിശോധിക്കുകയും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കര്‍ക്കിടക മാസത്തിലെ ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യത്തെപ്പറ്റിക്ലാസ്സ് നടത്തുകയുണ്ടായി. പ്രോഗ്രാം ഓഫീസര്‍ തോമസ് തൊട്ടിപ്പാല്‍ നേതൃത്വം നല്‍കി. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി.ഷക്കീല, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അനിതബിജു, ലീഡര്‍ നീലാഞ്ജന, ക്രിസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement