‘ഇന്‍സൈറ്റ് 2K19’ സെമിനാര്‍ ആരംഭിച്ചു

280

ഇരിങ്ങാലക്കുട : മന: ശാസ്ത്രവിഭാഗം സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയും സെറ്റപ്സ് 4 സില്‍ക്സും സംയുക്തമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ അന്തര്‍ദേശീയ സെമിനാര്‍ ‘ഇന്‍സൈറ്റ് 2K19 സൈക്കോതെറാപ്പി ആന്റ് കൗണ്‍സിലിംഗ് ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച കൗണ്‍സിലിംഗ് പരിപാടി കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്സിറ്റി മന:ശാസ്ത്ര വിഭാഗം തലവനായിരുന്ന ഡോ.പ്രൊഫ.വേദഗിരി ഗണേശന്‍ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. പ്രസ്തുത സെമിനാറില്‍ കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്സിറ്റി മന:ശാസ്ത്ര വിഭാഗം തലവനായിരുന്ന ഡോ.പ്രൊഫ.വേദഗിരി ഗണേശന്‍ Behavior Technology for Behavior Problem എന്ന വിഷയത്തെ ആസ്പദമാക്കിയും, സേലം പെരിയാര്‍ യൂണിവേഴ്സിറ്റി മന:ശാസ്ത്രവിഭാഗം തലവന്‍ ഡോ.പ്രൊഫ.കതിരവന്‍ Application of Gestalt Therapy എന്ന വിഷയത്തെ ആസ്പദമാക്കിയും സഹൃദയകോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ മന: ശാസ്ത്രവിഭാഗം തലവന്‍ ഡോ.പ്രൊഫ. വര്‍ഗ്ഗീസ് പോള്‍.കെ. Couseling & Pschotherapy : Challenges and possibilities in new millennium എന്ന വിഷയത്തെ ആസ്പദമാക്കിയും, ബോംബെ ടാറ്റാ ഇന്‍സ്റ്റിട്യൂട്ടില്‍ പ്രൊജക്റ്റ് ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ ആയിരുന്ന ഡോ.പുരന്തരന്‍ Existential Therapies എന്ന വിഷയത്തെ ആസ്പദമാക്കിയും Spiritulity & Mental Health എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.കാജല്‍മുര്‍ഗയും കൊല്‍ക്കത്ത അമിറ്റി യൂണിവേഴ്സിറ്റി മന: ശാസ്ത്രവിഭാഗം പ്രൊഫ.ഡോ.റീത്ത കര്‍മാകര്‍ Stress Managment Among Generation Role of Parenting Style എന്ന വിഷയത്തെ ആസ്പദമാക്കിയും ഖത്തറില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.ധന്യദീപക് Intervention for children with ADHD എന്ന വിഷയത്തെ ആസ്പദമാക്കിയും ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. കൂടാതെ മന: ശാസ്ത്രവിഷയങ്ങളെ ആസ്പദമാക്കി Paper Presentation ഉണ്ടായിരിക്കും.

Advertisement