ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദശപുഷ്പ സസ്യോദ്യാനം നിര്‍മ്മിച്ചു. കര്‍ക്കിടകമാസചാരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു ഉദ്യാനം നിര്‍മ്മിച്ചത്. പത്ത് പുഷ്പങ്ങളുടെ ശാസ്ത്രനാമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പുഷ്പങ്ങളുടേയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ വിശദീകരിച്ചു. ഉദ്യാന ഉദ്ഘാടനം ബോട്ടണി വിഭാഗം മേധാവി ഡോ.മീന തോമസ് ഇരിമ്പന്‍ നിര്‍വ്വഹിച്ചു.
Advertisement