Special Appreciation Certificate നല്‍കി ആദരിച്ചു

305

തിരുവന്തപുരം: ദേശീയ തലത്തില്‍ സാഗി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ കേരള സംസ്ഥാനത്തെ AICTE ആദരിച്ചതിന്റെ അടിസ്ഥാനത്തില്‍, സാഗി കോര്‍ഡിനേഷന്‍ കമ്മറ്റി അംഗവും, ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയും, നെടുപുഴ വുമണ്‍സ് പോളീടെക്‌നിക്ക് ഇന്‍സ്‌പെക്ടറുമായ ടി ജയചന്ദ്രനെ Special Appreciation Certificate നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ആദരിച്ചു. സാഗി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ അഹമദ് , AICTE എഡൈ്വസര്‍ പ്രൊഫ. ദീലീപ് എന്‍.മാല്‍ഗഡി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.പി. ഇന്ദിരാദേവി , സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ എന്നിവരും സന്നിഹിതരായിരുന്നു.

Advertisement