മെറിറ്റ് ഡേ നടത്തി

206

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മധുരം നല്‍കി അനുമോദിച്ചു. പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെ മൊമെന്റോ നല്‍കി ആദരിച്ചു . പി. റ്റി. എ പ്രസിഡന്റ് എം. കെ. മോഹനന്‍ ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍, സീനിയര്‍ അധ്യാപിക.സി. ബി. ഷക്കീല, ഡോക്ടര്‍ മഹേഷ് ബാബു സ്റ്റാഫ് സെക്രട്ടറി ഷാനി. കെ.സി, വിദ്യാര്‍ത്ഥികളായ ബ്രൈറ്റി,മരിയന്‍, ഹര്‍ഷ പ്രകാശ്, സാന്ദ്ര, സ്‌കൂള്‍ ലീഡര്‍ ആതിര എന്നിവര്‍ സംസരിച്ചു.

Advertisement