വിമല സെന്‍ട്രല്‍ സ്‌കൂളില്‍ അധ്യാപകരക്ഷാകര്‍തൃദിനം.

296

ഇരിങ്ങാലക്കുട : ഈ അധ്യയനവര്‍ഷത്തെ ആദ്യത്തെ പി. ടി എ. ജനറല്‍ ബോഡി യോഗം ജൂലൈ 6, 2019ല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴിയുടെ അധ്യക്ഷതയില്‍ നടന്നു. പി. ടി. എ. ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ രക്ഷിതാക്കളെ സ്വാഗതം ചെയ്തു. പി. ടി. എ. പ്രസിഡണ്ട് ആന്റോ പെരുമ്പിള്ളി കഴിഞ്ഞ അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. എല്ലാ പി. ടി. എ. അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഈ വര്‍ഷത്തെ പി. ടി എ. പ്രസിഡന്റ് ആന്റോ പെരുമ്പള്ളി. വൈസ് പ്രസിഡന്റ് ഡേവിസ് ഊക്കനേയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു. പുതിയ വര്‍ഷത്തിലെ നൂതന സംരംഭങ്ങളെക്കുറിച്ചു യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യപരിപാലനത്തെക്കുറിച്ചു കാറളം പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉമേഷിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തി. വാടച്ചിറ ആക്ടിങ് വികാരി ഫാദര്‍ സിബു കള്ളാപ്പറമ്പില്‍ ‘മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള ആരോഗ്യപരമായ സമീപനം ‘എന്നതിനെക്കുറിച്ചു ക്ലാസ്സെടുത്തു.

 

Advertisement