Tuesday, June 30, 2026
25.7 C
Irinjālakuda

വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം സൗഹൃദ കുടുംബകൃഷിക്ക്തുടക്കമായി. ബുധാഴ്ച സമാപനം

ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സൗഹൃദ കുടുംബകൃഷിയും, കാലാവസ്ഥാ വ്യതിയാനവും, പ്രളയാനന്തര കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി. അഡ്വ.തോമസ് ഉണ്ണിയാടന്‍ മുഖ്യാതിഥിയായിരുന്നു. താഴേക്കാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എം എസ് മൊയ്ദീന്‍, മുരിയാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എം ബി രാഘവന്‍ മാസ്റ്റര്‍, സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ.എം എസ് അനില്‍കുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്് പി മണി, പൂമംഗലം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ഗോകുല്‍ദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സൗഹൃദകുടുംബ കൃഷി പദ്ധതി സൗഹൃദവേദി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ഡോ.ഇ.ജെ.വിന്‍സെന്റ്്, മെലാഡിന്‍ റിജോ എന്നിവര്‍ക്ക് പച്ചക്കറി തൈകള്‍ കൊടുത്ത് ബ്ലോക്ക് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ഉദ്ഘാടന ചെയ്തു. റിട്ടയര്‍ കൃഷി ഓഫീസര്‍ കെ.തങ്കരാജ് വിഷയാവതരണം നടത്തി. പ്രോഗ്രാം കോ-ഓഡിനേറ്റര്‍മാരായകെ.എന്‍.സുഭാഷ് സ്വാഗതവും, എം.എ.ഹുസൈന്‍ നന്ദി പ്രകാശിപ്പിച്ചു. നാഷ്ണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി നൃത്തശില്‍പ്പവും അരങ്ങേറി. ജൂലൈ 3 ബുധന്‍ കാലത്ത് 10 മണിക്ക് ഔഷധസസ്യങ്ങളും ഒറ്റ മൂലികളും തേനും തേനീച്ചയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടക്കും. കാലത്ത് 11.30ന് ചക്ക ഉല്‍പന്ന നിര്‍മ്മാണം, നാട്ടറിവ് മൂലയില്‍ വടാം പടാം, ഉദിമാനകളത്തില്‍ ഒറിഗാമി പരിശീലനം ഉണ്ടായിരിക്കും. വൈകീട്ട് 4 ന് സാംസ്‌കാരിക സന്ധ്യയും 5.30 ന് കൊടിയിറക്കം.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img