കാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത നവ കാലഘട്ടത്തില്‍ആദ്യ പെണ്‍ തന്ത്രിക്ക്‌വാഴ്‌സിറ്റി റാങ്ക്

770

അഴീക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക മേഖലയില്‍ ചരിത്രം കുറിച്ച ആദ്യത്തെ പെണ്‍ തന്ത്രിക്ക് സംസ്‌കൃത വേദാന്തത്തില്‍ വാഴ്‌സിറ്റി റാങ്ക് .അഴീക്കോട് അ ക്ലിയത്ത് ശിവക്ഷേത്രം തന്ത്രി കൂടിയായ തരണനല്ലൂര്‍ പദ്മനാഭന്‍ അപ്പു നമ്പൂതിരിപ്പാടിന്റെയും കാട്ടൂര്‍അര്‍ച്ചനയുടെയും മകള്‍ ജ്യോത്സനപദ്മനാഭനാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി നടത്തിയ ബി.എ സംസ്‌കൃത വേദാന്ത പരീക്ഷയില്‍ ഈ വര്‍ഷത്തെ റാങ്ക് ലഭിച്ചത്.സ്ത്രീകള്‍ കൈവയ്ക്കാത്ത താന്ത്രിക മേഖലയിലേക്ക് ചരിത്രത്തിലാദ്യമായി തരണനല്ലൂര്‍ ഇല്ലത്തെ ഒരു പെണ്‍കുട്ടി കടന്നു വന്നത് ചരിത്ര സംഭവമായിരുന്നു. തരണനല്ലൂര്‍ കുടുംബത്തിന്റെ ഇരിങ്ങാലക്കുടയിലെപൈങ്കിനി കാവിലാണ് ജ്യോത്സന ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍
കഠിന വ്രതനിഷ്ഠയില്‍ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക ചരിത്രം തിരുത്തിയെഴുതിയത്. വല്യച്ഛനും പ്രശസ്ത താന്ത്രികാചാര്യനുമായ ഇരിഞ്ഞാലക്കുട തരണനല്ലൂര്‍ പടിഞ്ഞാറെ മനയ്ക്കല്‍പദ്മനാഭന്‍ നമ്പൂതിരിപ്പാടായിരുന്നു പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്ര ആചാര്യഗുരുവായി ജ്യോത്സനയെ നയിച്ചത്.പ്ലസ് ടു പOന ശേഷം ബി.എ സംസ്‌കൃതം വേദാന്തം ഐഛിക വിഷയമായി സ്വീകരിച്ച് സര്‍വകലാശാലയില്‍ വേദാന്തത്തില്‍ രണ്ടാം റാങ്കിന്റെ തിളക്കത്തില്‍ ജ്യോത്സന പദ്മനാഭന്‍ആധിപത്യം തുടരുകയാണ്. വേദാന്തത്തില്‍ ഉപരിപ0നത്തിനൊപ്പം താന്ത്രിക മേഖലയില്‍ കൂടുതല്‍ ഗവേഷണ പ0നം നടത്താനും ഇതിനകം ജ്യോത്സനപദ്മനാഭന്‍ ഒരുക്കം തുടങ്ങി.സര്‍വകലാശാലപ0നത്തിനിടയിലും തരണനല്ലൂര്‍ ആചാര്യ തന്ത്രിക്കൊപ്പം ശ്രീചക്ര പൂജയും ഗുരുതിയും ജ്യോത്സന ഇപ്പോള്‍ നടത്തി വരുന്നുണ്ട് ‘തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്ര മടക്കം കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ താന്ത്രിക ആചാര്യ സ്ഥാനം വഹിക്കുന്ന തരണനല്ലൂര്‍ കുടുംബത്തെ പരശുരാമനാണ് മലയാളക്കരയില്‍ കൊണ്ടുവന്നതെന്നാണ് ഐതിഹ്യംനല്ലൂര്‍ നദി ത ര ണം ചെയ്തു വന്നതുകൊണ്ട് തരണനല്ലൂര്‍ എന്ന ഇല്ലപ്പേരു ചാര്‍ത്തി കേരള ക്ഷേത്രങ്ങളില്‍ താന്ത്രിക സ്ഥാനം നല്കി കുടിയിരുത്തിയത്രെ. തരണനല്ലൂര്‍ ഇല്ലത്ത് വിവിധ ശാഖകളിലായി നിരവധി താന്ത്രിക ആചാര്യന്മാര്‍ ഉണ്ടായാട്ടുണ്ടെങ്കിലും ഒരു ബ്രാഹ്മണ പെണ്‍കുട്ടി ഇതാദ്യ മായാണ് വിഗ്രഹ പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്രം പഠിച്ച് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തും തന്റെതായ സ്ഥാനം ജ്യോത്സന ഉറപ്പിക്കുകയാണ്.അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രം ഭക്തജന കൂട്ടായ്മയടക്കം നിരവധി സംഘടനകളും ആധ്യാത്മ കൂട്ടായ്മകളും വേദാന്തറാങ്ക് നേടിയ തരണനല്ലൂര്‍ ജ്യോത്സനപദ്മനാഭനെ അനുമോദിച്ചു

Advertisement