മഹിളാസംഘം നേതാവ് ടി.വി.ലീല അന്തരിച്ചു

459

ഇരിങ്ങാലക്കുട : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കേരളമഹിളാസംഘത്തിന്റേയും പ്രമുഖനേതാവായിരുന്നു ടി.വി ലീല(72 )നിര്യാതയായി. ബി.കെ.എം.യു.കിസാന്‍സഭ, കെട്ടിടനിര്‍മ്മാണ തൊഴിലാളിയൂണിയന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വ നിരയില്‍ സജീവമായിരുന്ന ലീല. കുടുംബശ്രീ മുനിസിപ്പല്‍ സിഡിഎസ് ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്, കുടുംബശ്രീ യോഗത്തില്‍ വച്ച് കുഴഞ്ഞു വീണതിനെതുടര്‍ന്നാണ് മരണം സംഭവിച്ചത്. 72 വയസുവരെ ഉത്സാഹഭരിതയായി കര്‍മ്മരംഗങ്ങളിലെ സജീവ സാനിദ്ധ്യമായിരുന്ന ലീല നാടകരംഗത്ത് അറിയപ്പെടുന്ന കലാകാരി കൂടി ആയിരുന്നു. ഇരിങ്ങാലക്കുട സോള്‍വെന്റ് കമ്പനിക്ക് സമീപം താമസിക്കുന്നു. .
സംസ്‌ക്കാരംതിങ്കളാഴ്ച (17/6 /19)ഉച്ചക്ക് 2 മണിക്ക്.

 

Advertisement