കാലിക്കറ്റ് സര്‍വ്വകലാശാല കായിക ചാമ്പ്യന്‍ഷിപ്പ് ഹാട്രിക് വിജയം ക്രൈസ്റ്റ് കോളേജിന്

262

ഇരിങ്ങാലക്കുട : കായികരംഗത്ത് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഏറ്റവും മികച്ച കോളേജിന് സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ പുരസ്‌കാരം മൂന്നാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് നിലനിര്‍ത്തി. പുരുഷവിഭാഗം ഇനത്തിലും, മൊത്തം പോയിന്റ് ഇനത്തിലും ഒന്നാം സ്ഥാനവും വനിതാവിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി. ഇത്തവണ 48 ടീമുകളിലായി 400റോളം കായികതാരങ്ങളെയാണ് ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിച്ച് മത്സരരംഗത്ത് എത്തിയത് എന്ന് പ്രിന്‍സിപ്പല്‍ ഡോ.മാത്യുപോള്‍ ഊക്കന്‍, വൈസ്പ്രിന്‍സിപ്പല്‍ ഫാ.ജോയ് പീനിക്കപ്പറമ്പില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ആകെ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ക്രൈസ്റ്റ് കോളേജിന് 50000 ക പുരസ്‌കാരത്തുകയും വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ സമ്മാനിച്ചു.

Advertisement