പടിയൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം എച്ച്ഡിപി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആഘോഷിച്ചു

210

പടിയൂര്‍ : പടിയൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ്‌മേനോന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ജി.സാജന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍ അധ്യക്ഷതവഹിച്ചു. എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.മണി മുഖ്യാതിഥിയായിരുന്നു. എച്ച്.ഡിപി സമാജം മാനേജര്‍ ഭരതന്‍ കണ്ടേങ്കാട്ടില്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എ.സീമ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ ബിനോയ് കോലന്ത്ര, എച്ച്.ഡി.പി.സമാജം സെക്രട്ടറി ദിനചന്ദ്രന്‍ കോപ്പുള്ളിപ്പറമ്പില്‍ തുടങ്ങി ഭരണസമിതി അംഗങ്ങള്‍, വികസനസമിതി അംഗങ്ങള്‍, പി.ടി.എ., മാതൃസംഘം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മധുരം നുണഞ്ഞ് പഠനോപകരണങ്ങളും, അക്ഷരകൂട്ടങ്ങളും ഏറ്റുവാങ്ങി വിദ്യാര്‍ത്ഥികളെ പഞ്ചവാദ്യത്തിന്റെയും ബാന്റ്‌മേളത്തിന്റെയും അകമ്പടിയോടെ വിദ്യാലയത്തിലേക്ക് വരവേറ്റു.

Advertisement