മാള: മിനി ലോറി ബൈക്കിലിടിച്ച് മാള ഐടിഐ യിലെ ആര്‍ക്കിടെക്ക് വിദ്യാര്‍ത്ഥി മരിച്ചു. അഴീക്കോട് കേറേത്ത് ജേക്കബ്ബിന്റെ മകന്‍ അമല്‍18 ആണ് മരിച്ചത്. മാള- അന്നമനട റോഡില്‍ കോട്ടമുറി വളവില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അമല്‍ മാളയില്‍ പോയി തിരിച്ച് ഐടിഐയിലേക്ക് പോകുകയായിരുന്നു. മിനി ലോറി വലിയ പറമ്പ് ഭാഗത്തു നിന്ന് കോട്ടമുറി വളവില്‍ സബ്ബ് സ്റ്റേഷന്‍ റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ് പരിക്കു പറ്റിയതിനെ തുടര്‍ന്ന് മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം മാള സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം. ഇന്ന് പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം വീട്ടില്‍ കൊണ്ട് വരും.അഴിക്കോട് സെന്റ് ലാറ്റിന്‍ ദേവലയത്തില്‍ സംസക്കരിക്കും. അമ്മ: ലിന്‍സി. സഹോദരന്‍: അല്‍വിന്‍. കൂട്ടുകാരന്റെ ബൈക്കാണ് ഓടിച്ചിരുന്നത്. ബൈക്കിനു പിറകില്‍ സഞ്ചരിച്ചിരുന്ന കൂട്ടുകാരന്‍ സ്റ്റെഫിന് ചെറിയ പരിക്കുണ്ട്.