എച്ച് .ഡി .പി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മലയാളത്തിളക്കം വിജയോത്സവം സാഹിത്യകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ടി ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരന്‍ അധ്യക്ഷയായി.മലയാളത്തിളക്കത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ സൃഷ്ടികളടങ്ങുന്ന യു പി ,ഹൈസ്‌കൂള്‍ വിഭാഗം മാഗസീനുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.ഹെഡ്മാസ്റ്റര്‍ പി ജി സാജന്‍ വിജയ പ്രഖ്യാപനം നടത്തി.മാനേജ്‌മെന്റ് കമ്മിറ്റിയംഗം സുമനപത്മനാഭന്‍ പിടിഎ പ്രസിഡന്റ് എ എസ് ഗിരീഷ് ,വൈസ് പ്രസിഡന്‌റ് കെ ആര്‍ നാരായണന്‍ .മാതൃസംഘം പ്രസിഡന്റ് ലതിക ഉല്ലാസ് ,രശ്മി തുടങ്ങിയവര്‍ സംസാരിച്ചു.സി പി സ്മിത സ്വാഗതവും ,പി ജെ സിമി നന്ദിയും പറഞ്ഞു
Advertisement