കടുപ്പശ്ശേരി യു .പി സ്‌കൂളില്‍ 6 A പദ്ധതി ഉദ്ഘാടനം ചെയ്തു

447

കടുപ്പശ്ശേരി-കടുപ്പശ്ശേരി എല്‍ പി ,യു. പി സ്‌കൂളില്‍ 6 a പദ്ധതി ഉദ്ഘാടനം ചെയ്തു.കടുപ്പശ്ശേരി സ്‌കൂളില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങ് എം .എല്‍. എ പ്രൊഫ കെ .യു അരുണന്‍ ഉദ്ഘാടനം ചെയ്തു.വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എ പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം കണ്‍വീനര്‍ പി പി സോഫി റിപ്പോര്‍ട്ട് അവതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി കെ സംഗീത് പദ്ധതി വിശദീകരണം നടത്തി.ഒ എസ് എ പ്രസിഡന്റ് ടി വി നോഹ്,എസ് എം സി ചെയര്‍മാന്‍ വില്‍സന്‍ ചാതേലി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സംഘാടകസമിതി ചെയര്‍മാന്‍ തോമസ് കോലങ്കണ്ണി സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് മരിയ സ്‌റ്റെല്ല പി എഫ് നന്ദിയും പറഞ്ഞു

 

 

 

 

Advertisement