Monthly Archives: July 2018
അസ്‌നാന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു നാട് മുഴുവനും
ഇരിങ്ങാലക്കുട -ക്യാന്‍സര്‍ ബാധിതനായ അസ്‌നാന്റെ ജീവന്‍ രക്ഷിക്കാനുള്ള 'രക്ത മൂല കോശ ദാന' രജിസ്‌ട്രേഷന്‍ കാട്ടുങ്ങച്ചിറ പി. ടി .ആര്‍ മഹല്‍ ആഡിറ്റോറിയത്തില്‍ വച്ച് നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മ,ജനമൈത്രി പോലീസ് , എന്നിവരുടെ...
ഇരിങ്ങാലക്കുട ബി ജെ പി നമ്പ്യാങ്കാവ് ബൂത്ത് സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും സ്വീകരണവും നടത്തി
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബി ജെ പി നമ്പ്യാങ്കാവ് ബൂത്ത് സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും ,വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നു ബി. ജെ .പി യിലേക്ക് എത്തിയവര്‍ക്ക് സ്വീകരണവും ,പൊതു യോഗവും നടന്നു ....
വിമല സെന്‍ട്രല്‍ സ്‌കൂളില്‍ പി. ടി. എ ജനറല്‍ ബോഡി മീറ്റിങ്ങും മെറിറ്റ് ഡേ ആഘോഷവും
താണിശ്ശേരി :താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ 2018-19അധ്യയന വര്‍ഷത്തിലെ രക്ഷകൃത്തൃസംഘടനയുടെ ആദ്യ പൊതുയോഗം നടന്നു. സംഘടനയുടെ പുതിയ പ്രെസിഡന്റായി ആന്റോ പെരുമ്പുള്ളി, വൈസ് പ്രെസിഡന്റായി ക്യാപ്റ്റന്‍ സോമന്‍ നമ്പ്യാര്‍ എന്നിവരെ തെരെഞ്ഞെടുത്തു. ഡോക്ടര്‍...
രാഷ്ട്രീയ വിശദീകരണ യോഗം നടത്തി.
തളിയക്കോണം -പൊറത്തിശ്ശേരി നോര്‍ത്ത് ലോക്കല്‍ തല രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ.സി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. എ ആര്‍ പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. വിശ്വംഭരന്‍, കെ.എം....
‘വര്‍ഗീയതയും മതതീവ്രവാദവും’ സെമിനാര്‍ നടന്നു
വെള്ളാങ്ങല്ലൂര്‍: കെ.പി.സി.സി. ന്യൂനപക്ഷ വിഭാഗം കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വര്‍ഗീയതയും മതതീവ്രവാദവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ന്യൂന പക്ഷവിഭാഗം ജില്ലാ ചെയര്‍മാന്‍ നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്‍മാന്‍...
ഓണ്‍ ലൈന്‍ തട്ടിപ്പു നടത്തുന്ന സിനിമാ സംഗീത സംവിധായകനും സുഹൃത്തും ഇരിങ്ങാലക്കുടയില്‍ പിടിയില്‍.
ഇരിങ്ങാലക്കുട : കോണത്തുകുന്നു സ്വദേശി ശ്യാം സുനില്‍ എന്നയാളുടെ പക്കല്‍ നിന്നും 25000 രൂപ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ തട്ടിയെടുത്ത കേസില്‍ പെരിങ്ങോട്ടുകര പനോലി വീട്ടില്‍ ഷിനു (36) ഏങ്ങണ്ടിയൂര്‍ പുതുവട പറമ്പില്‍...
ബൈപ്പാസ് കുപ്പികഴുത്തിലെ സ്വകാര്യ വ്യക്തിയുമായുള്ള സ്ഥലതര്‍ക്കം സമവായത്തിലെത്തുവാന്‍ കൗണ്‍സില്‍ തീരുമാനം
ഇരിങ്ങാലക്കുട : നഗരത്തിന്റെ വികസന സ്വപ്‌നത്തിന്റെ ഏറ്റവും കാതലായ റോഡ് നിര്‍മ്മാണമായ ബൈപ്പാസ് റോഡ് കാട്ടൂര്‍ റോഡില്‍ ചേരുന്ന ഭാഗത്തുള്ള കുപ്പികഴുത്ത് ഒഴിവാക്കുന്നതിനായി സ്വകാര്യ വ്യക്തിയുമായുള്ള സ്ഥലതര്‍ക്കം സമവായത്തിലെത്തുവാന്‍ കൗണ്‍സില്‍ തീരുമാനം.ഏറെ വിവാദമായ...
എം പി ഇന്നസെന്റിന്റെ വീട്ടിലേയ്ക്ക് ആം ആദ്മി പ്രതിഷേധ മാര്‍ച്ച് നടത്തി.
ഇരിങ്ങാലക്കുട : തീരദേശ മേഖലയില്‍ മഴ കെടുതിമൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ചാലക്കുടി എം പി ഇന്നസെന്റ് കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ, ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഇരിങ്ങാലക്കുടയിലെ വസതിയിലേക്ക്...
മുരിയാട് കൊള്ളി കൃഷിയുടെ വിളവെടുപ്പ്
മുരിയാട് : ഗ്രാമപഞ്ചായത്തില്‍ തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം വെച്ച് തൊഴിലുറപ്പു തൊഴിലാളികളും കുടുംബശ്രീയും ചേര്‍ന്ന് നടത്തിയ കൊള്ളി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍...
താണിശ്ശേരി വിമല സെന്‍ട്രല്‍സ്‌കൂളിലെവിദ്യാര്‍ഥികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക്
കാറളം : കാലവര്‍ഷക്കെടുതിയില്‍ ഉഴലുന്ന കാറളം പഞ്ചായത്തിലെ ജനങ്ങള്‍ക്കാണ് താണിശ്ശേരി വിമല സെന്‍ട്രല്‍സ്‌കൂളിലെവിദ്യാര്‍ഥികളുടെ സഹായഹസ്തം. കാറളം എ എല്‍ പി സ്‌കൂളില്‍ കഴിയുന്ന ഏകദേശം അറുപതോളം കുടുംബങ്ങള്‍ക്ക് അരിവിതരണം നടത്തി.അവര്‍ അനുഭവിച്ച യാതനകള്‍...
കാലവര്‍ഷദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്ന് ജോയിന്റ് കൗണ്‍സില്‍ , നന്മ പ്രവര്‍ത്തകര്‍
ഇരിങ്ങാലക്കുട : കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മാപ്രാണം പീച്ചംപിള്ളിക്കോണം, നടുവിലാല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമേകി ജോയിന്റ് കൗണ്‍സില്‍-നന്മ സാംസ്‌ക്കാരികവേദി പ്രവര്‍ത്തകര്‍ മാപ്രാണം സെന്റ് സേവ്യേഴ്സ് സി എല്‍ പി സ്‌ക്കുളിലെ ദുരിതാശ്വാസക്യാമ്പിലെത്തി.ക്യാമ്പ് അംഗങ്ങള്‍ക്കായി ഇരിങ്ങാലക്കുടയിലെ...
പൊറുത്തിശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു മാസ്റ്ററുടെ പിതാവ് നിര്യാതനായി.
കുഴിക്കാട്ട്‌കോണം : പൊറുത്തിശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി പി എം പൊറുത്തിശ്ശേരി ലോക്കല്‍ സെക്രട്ടറിയുമായ എം ബി രാജു മാസ്റ്ററുടെ പിതാവ് മുപ്പരത്തില്‍ അയ്യപ്പന്‍ മകന്‍ ഭാസ്‌ക്കരന്‍ (76) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച...
ന്യൂസ് ഇംപാക്റ്റ് : സിവില്‍ സ്റ്റേഷന്‍ റോഡിലെ കുഴികളടയ്ക്കുന്നു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോട്ട് കോം വാര്‍ത്ത ഫലം കണ്ടു ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് സിവില്‍ സ്റ്റേഷനിലേയ്ക്ക് പോകുന്ന റോഡിലെ വ്യാപാര സമുച്ചയങ്ങള്‍ക്ക് മുന്നിലെ വന്‍ ഗര്‍ത്തങ്ങള്‍ താല്‍ക്കാലികമായി നികത്തുന്നു.വര്‍ഷങ്ങളായി ഇവിടെ...
തമിഴ്‌നാട് സ്വദേശിയുടെ ലോറി ഇടിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ മതില്‍ തകര്‍ന്നു
ഇരിങ്ങാലക്കുട-വെളളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെ മദ്യലഹരിയില്‍ തമിഴ്‌നാട് സ്വദേശിയുടെ ലോറി ഇടിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് മുന്നിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടിമരങ്ങളും കോളേജ് മതിലിന്റെ തൂണും തകര്‍ന്ന നിലയില്‍ . നിര്‍ത്താതെ പോയ ലോറി പീന്നീട്...
ശ്രീ.ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളിയ്ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ പിറന്നാള്‍ ആശംസകള്‍
ശ്രീ.ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളിയ്ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ പിറന്നാള്‍ ആശംസകള്‍
കാട്ടൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
കാട്ടൂർ : മന്ത്രവാദത്തിന്റെ മറവിൽ രണ്ടാം ഭാര്യയിലുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ മന്ത്രവാദിയായ പിതാവിനെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലഴി കുറ്റൂക്കാരൻ ദാസൻ (58) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ...
കമ്യൂണിസ്റ്റ് വിരോധം മൂലം കരുവന്നൂര്‍ കെ എസ് ഇ ബി ജീവനക്കാര്‍ കള്ളക്കേസില്‍ കുടുക്കിയെന്നാരോപണം
ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി. ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ വ്യാജ പരാതി നല്‍കി സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ.ബാബുവിനെയും പാര്‍ട്ടി പ്രവര്‍ത്തകന്‍ രാധാകൃഷ്ണനെയും കള്ളക്കേസില്‍ കുടുക്കിയിരുന്നു എന്നാരോപണം.കുഴികാട്ടുകോണം പ്രദേശത്ത് അകാരണമായി പല...
അസ്നാന്‍ – ഒരു നാടിന്റെ പ്രാര്‍ത്ഥന, ‘രക്ത മൂല കോശ ദാന റെജിസ്‌ട്രേഷന്‍’ ക്യാമ്പയിന്‍ പുരോഗമിക്കുന്നു.
ഇരിങ്ങാലക്കുട : കാന്‍സര്‍ ബാധിതനായ അസ്‌നാന്‍ എന്ന നാലു വയസുകാരനെ രക്ഷിക്കാനായുള്ള 'രക്ത മൂല കോശ ദാന റെജിസ്‌ട്രേഷന്‍' ക്യാമ്പയിന്‍ പുരോഗമിക്കുന്നു.കഴിഞ്ഞ ദിവസം സെന്റ് ജോസഫ് കോളേജില്‍ ആരംഭിച്ച ക്യാമ്പയിന്‍ വെള്ളിയാഴ്ച്ച ക്രൈസ്റ്റ്...
ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറികള്‍ പൂര്‍ണ്ണമായും ശീതകരിക്കുന്നു.
ഇരിങ്ങാലക്കുട : ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറികള്‍ പൂര്‍ണ്ണമായും ശീതികരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് നല്‍കുന്ന 2...
കുമ്പസാരം നിരോധിക്കണെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ ക്രൈസ്തവ വിശ്വാസത്തിനു മേലുള്ള കടന്നു കയറ്റം- ക്രൈസ്തവ സംഘടനകള്‍
ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ 'കുമ്പസാരം' എന്ന കൂദാശയെ നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ ക്രൈസ്തവ വിശ്വാസത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്നു സംസ്ഥാന സിഎല്‍സി അഭിപ്രായപ്പെട്ടു. കുമ്പസാരത്തിന്റെ ദൈവശാസ്ത്രപരവും, ധാര്‍മികവും മനഃശാസ്ത്രപരവുമായ വശങ്ങള്‍...