ആനന്ദപുരത്ത് വൃദ്ധയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ നാട്ടുക്കാര്‍ പിടികൂടി.

1379

ആനന്ദപുരം : നമ്പ്യയംകാവില്‍ വൃദ്ധയുടെ മാല പെട്ടിച്ചു രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുക്കാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു.ആലപ്പുഴ കായംകുളം സ്വദേശി മുളയ്ക്കല്‍ തറയില്‍ അജാസ് (30) ആണ് പിടിയിലായത്.തിങ്കാളാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം.നമ്പ്യയംകാവ് റോഡില്‍ പടന്ന കോളനിയ്ക്ക് സമീപം കടയില്‍ സോഡ കുടിയ്ക്കാനായി കയറിയ അജാസ് പെട്ടന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.നേരെപറമ്പില്‍ പോളിന്റെ ഭാര്യ ഗ്ലേയ്‌സിയുടെ രണ്ട് പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്.ബഹളം കേട്ട് എത്തിയ നാട്ടുക്കാര്‍ അജാസിനെ പിന്‍തുടര്‍ന്നാണ് പിടികൂടിയത്.സ്വര്‍ണ്ണമാല അജാസില്‍ നിന്നും കണ്ടെടുത്തു.പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപെടുത്തുകയായിരുന്നു.

Advertisement