കാരുണ്യത്തിന്റെ തുടര്‍ക്കഥയെഴുതി ക്രൈസ്റ്റ് കോളേജിലെ തവനീഷ്

530

ഇരിഞ്ഞാലക്കുട : പുതിയ അക്കാദമിക വര്‍ഷത്തിലും ക്രൈസ്റ്റ് കോളേജിലെ തവനീഷ് കൂട്ടായ്മ കാരുണ്യത്തിന്റെ വഴിയില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തി ശ്രദ്ധേയമായി . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിുള്ള നാല് നിരാശ്രയ കുടുംബങ്ങള്‍ക്ക് സഹായത്തിന്റെ കൈത്താങ്ങ് നല്‍കി ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.എറണാകുളം സ്വദേശിയായ ഗോപാലകൃഷ്ണന്‍, മേലഡൂര്‍ സ്വദേശി കൃഷ്ണകുമാര്‍,ഇരിഞ്ഞാലക്കുട സ്വദേശിനി പുഷ്പ, തുറവങ്കാട് സ്വദേശി മൈമൂനത് എന്നിവര്‍ക്ക് ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സഹായധനം തുല്യമായി വീതിച്ചു നല്‍കി.ഓരോരുത്തര്‍ക്കും 7500 രൂപ വീതം നല്‍കിയതായി കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. മൂവീഷ് മുരളി എന്നിവര്‍ പറഞ്ഞു. സഹായം എത്തും മുമ്പേ ഗോപാലകൃഷ്ണന്‍ മരിച്ചു എന്നറിഞ്ഞത് വിദ്യാര്‍ത്ഥികള്‍ക്ക് ഖേദമുണ്ടെന്നും ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും നിര്‍ദ്ദേശിച്ചവര്‍ക്കാണ് ധനസഹായം നല്‍കിയത് എന്നും ജില്ലാപഞ്ചായത്തിന്റെ വയോജന സര്‍വ്വേയ്ക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെട്ട രോഗികള്‍ക്കും സഹായം നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു.പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ്് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. വി.പി.ആന്റോ, ഫാ.ഡോ.ജോളി ആന്‍ഡ്രൂസ്,പി.ആര്‍.ഒ.ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ഡോ.റോബിന്‍സ എിവര്‍ സഹായ ധനം വിതരണം ചെയ്തു.

Advertisement