കാറളം:കാലവര്‍ഷം കടുത്തതോടെ കാറളം ജാറം പ്രദേശത്ത് പടിഞ്ഞാട്ടുമുറിയില്‍ പതിനായിരത്തില്‍ അധികം വാഴകള്‍ വെള്ളകെട്ടുമൂലം നശിച്ചു. താന്ന്യം കാട്ടൂര്‍ പഞ്ചായത്തില്‍ ഉള്‍പെടുന്ന മുനയം ബണ്ട് ഇറിഗേഷന്‍ അധികൃതര്‍ യഥാസമയം തുറക്കാത്തതാണ് കാറളം പ്രദേശത്തെ വെള്ളകെട്ടിന് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു .വി എസ് പി സംഘത്തിന്റെ സഹകരണത്തോടെയാണ് നൂറിലധികം കര്‍ഷകര്‍ വാഴ കൃഷി ചെയ്യുന്നത് . ഓണ വിപണി മുന്നില്‍ കണ്ട് ലോണ്‍ എടുത്തും പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷി ചെയ്ത നേന്ത്ര വാഴയാണ് നശിച്ചത് .നാശനഷ്ട്ടത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു എം. പി, എം .എല്‍ എ തുടങ്ങിയവേര്‍ക്ക് നിവേദനം നല്‍കിയിരിക്കയാണ് കര്‍ഷകര്‍
Advertisement