സി.പി.ഐ(എം) തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം.വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു.

675

തൃശ്ശൂര്‍ : സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം.വര്‍ഗ്ഗീസിനെ 2018 ജൂണ്‍ 30ന് ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗം തിരഞ്ഞെടുത്തു.സംസ്ഥാനകമ്മിറ്റി അംഗം എന്‍.ആര്‍.ബാലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗം കെ .രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ബേബിജോണ്‍, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എ.സി.മൊയ്തീന്‍, പി.കെ.ബിജു എന്നിവര്‍ പങ്കെടുത്തിരുന്നു.
ജില്ലാ സെക്രട്ടറിയായിരുന്ന കെ.രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുകയും പ്രവര്‍ത്തനകേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. 1970 ല്‍ പാര്‍ട്ടി അംഗമായി.പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമാണ്.സിഐടിയു സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിയ്ക്കുന്നു.1991 ല്‍ തൃശൂര്‍ ജില്ലാകൌണ്‍സിലില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു.2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. ഒല്ലൂരിലും തൃശൂരിലും പാര്‍ട്ടി ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

 

Advertisement