Friday, April 17, 2026
26.9 C
Irinjālakuda

സെന്റ് തോമസ് കത്തീഡ്രല്‍  ദുക്‌റാന ഊട്ടുതിരുനാള്‍ 2018  ജൂലൈ 3 ന്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ജൂലൈ 3-ാം തിയ്യതി ചൊവ്വാഴ്ച്ച  ഇരിങ്ങാലക്കുട  സെന്റ് തോമസ് കത്തീഡ്രലില്‍ ഇരുപത്തി അയ്യായിരം പേര്‍ക്ക്  സൗജന്യ ദുക്‌റാന നേര്‍ച്ചയൂട്ട് നടത്തുമെന്ന്  കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുനാളിനോടനുബന്ധിച്ചുള്ള നവനാള്‍ ജൂണ്‍ 25-ാം തിയ്യതി തിങ്കളാഴ്ച്ച ആരംഭിച്ചു.    തിരുനാളിന്റെ തലേദിവസമായ ജുലൈ രണ്ടാം തിയ്യതി തിങ്കളാഴ്ച്ച  ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ വൈകീട്ട്  5.30 ന് വിശുദ്ധകുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും.ജൂലൈ ഒന്നാം തിയ്യതി ഞായറാഴ്ച്ച  രാവിലെ   7.30 ന് നടക്കുന്ന ആഘോഷമായ  കുര്‍ബ്ബാനയ്ക്കും,  പതാക  ഉയര്‍ത്തലിനും കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍  മുഖ്യകാര്‍മികത്വം വഹിക്കും.  വൈകീട്ട് 5.30 നുള്ള വി. കുര്‍ബാനയില്‍ തോമസ് നാമധാരികളെ പ്രത്യേകം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. കുര്‍ബാനക്കു ശേഷം തോമസ് നാമധാരികളുടെ സംഗമം സീയോന്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. രണ്ടാം തിയ്യതി തിങ്കളാഴ്ച്ച വൈകീട്ട് 5.30ന് വിശുദ്ധ കുര്‍ബ്ബാന,സന്ദേശം, ലദീഞ്ഞ് , നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ തുടങ്ങിയ തിരുക്കര്‍മങ്ങള്‍.തിരുനാള്‍  ദിനമായ മൂന്നാം തിയ്യതി ചൊവ്വാഴ്ച്ച രാവിലെ 6.00 മണിക്ക് കത്തീഡ്രലിലും, വൈകീട്ട് 5.00 മണിക്ക് സ്പിരിച്ച്വാലിറ്റി സെന്ററിലും  വിശുദ്ധ കുര്‍ബ്ബാന. രാവിലെ 7.15  ന് അഭിവന്ദ്യ  പോളി കണ്ണൂക്കാടന്‍ പിതാവ് റൂബി ജൂബിലി സ്മാരകമായ ഗ്രോട്ടോയുടെ  വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കുകയും, തുടര്‍ന്ന് പിതാവിന്റെ  മുഖ്യ കാര്‍മ്മികത്വത്തില്‍  ആഘോഷമായ ദിവ്യബലിഅര്‍പ്പണവും. വി. കുര്‍ബാനക്കു ശേഷം ഊട്ടു നേര്‍ച്ച വെഞ്ചിരിപ്പും, ഡിജിറ്റല്‍ ലൈബ്രറിയുടെ വെഞ്ചിരിപ്പും  പിതാവ് നിര്‍വ്വഹിക്കുന്നു.  രാവിലെ 10.00 മണിക്കുള്ള ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്കു റവ. ഫാ. ലിന്റോ പാറേക്കാടന്‍   മുഖ്യ കാര്‍മികത്വം വഹിക്കും.  റവ. ഫാ. ബിബിന്‍ കളമ്പാടന്‍ തിരുനാള്‍ സന്ദേശം നല്‍കും.  തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും. കത്തീഡ്രല്‍ അങ്കണത്തിലെ  പന്തലിലാണ് ഊട്ടു സദ്യ ക്രമീകരിച്ചിരിക്കുന്നത്.നാനൂറോളം വളണ്ടിയര്‍മാര്‍ ഊട്ടു തിരുനാള്‍ സദ്യയുടെ വിജയത്തിനായി നിസ്വാര്‍ത്ഥമായ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്നു. ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കോക്കാട്ടിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാള്‍ ഭംഗിയാക്കാന്‍ യത്‌നിച്ചു കൊണ്ടിരിക്കുന്നു. അസിസ്റ്റന്റ് വികാരിമാരായ ഫാ. മില്‍ട്ടണ്‍ തട്ടില്‍ കുരുവിള, ഫാ. അജോ പുളിക്കന്‍, ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി, കൈക്കാരന്‍മാരായ പ്രൊഫ. ഇ.ടി. ജോണ്‍ ഇല്ലിക്കല്‍, ലോറന്‍സ് ആളൂക്കാരന്‍,ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര, റൂബി ജൂബിലി കണ്‍വീനര്‍ ഒ. എസ്. ടോമി, പബ്ലിസിറ്റി കണ്‍വീനര്‍ പി.ടി. ജോര്‍ജ്ജ്, ജോയിന്റ് കണ്‍വീനര്‍ ജോണ്‍സണ്‍ മാമ്പിള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img