ജനതാദള്‍ (LJD) പരിസ്ഥിതി വാരാഘോഷത്തിനു തുടക്കമായി

468

ലോക പരിസ്ഥിതി ദിനത്തില്‍ നാട്ട് ഫലവൃക്ഷം നട്ട് കൊണ്ട് ജനതാദള്‍ (LJD) പരിസ്ഥിതി വാരാഘോഷത്തിന് തുടക്കമായി. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തില്‍ ഗണ്യമായ കുറവ് വരുത്തുക എന്നതിന് ഏകമാര്‍ഗ്ഗം ബദല്‍ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുകയും അവയുടെ ഉപയോഗ ശീലം ഉണ്ടാക്കിയെടുക്കുകയും മാത്രമാണെന്ന് ചടങ്ങ് ഉദഘാടനം ചെയ്തുകൊണ്ട് ജനതാദള്‍ (LJD) ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടന്‍ പറഞ്ഞു.
പ്രകൃതിയുടെ കാവലാളായി വര്‍ത്തിക്കുമെന്ന് ചടങ്ങില്‍ വച്ച് ഏവരും പ്രതിജ്ഞ ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കെ.തോമാസ്, യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍, വര്‍ഗ്ഗീസ് തെക്കേക്കര, വിന്‍സെന്റ് ഊക്കന്‍ തുടങ്ങിയവര്‍ വൃക്ഷ തൈ നട്ടു കൊണ്ട് സംസാരിച്ചു.

 

Advertisement