സ്‌കൂള്‍ പ്രവേശനോത്സവം ബി .ആര്‍. സി ചാത്തന്‍ മാസ്റ്റര്‍ സ്‌കൂളില്‍

503

മാടായിക്കോണം : സബ്ബ് ജില്ല,ബ്ലോക്ക് ,ബി ആര്‍ സി ,മുന്‍സിപ്പല്‍ തലത്തില്‍
സ്‌കൂള്‍ പ്രവേശനോത്സവം 2018-19   ഇരിങ്ങാലക്കുട എം. എല്‍ .എ പ്രൊഫ കെ .യു അരുണന്‍ മാസ്റ്റര്‍ മാടായിക്കോണം പി. കെ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഗവണ്‍മെന്റ് യു. പി സ്‌കൂളില്‍ വച്ച് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് കനകവല്ലി സ്വാഗതവും നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷതയും വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ മനോജ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.വിദ്യാഭ്യാസ സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം .ആര്‍ ഷാജു സമ്മാനപ്പൊതികള്‍ വിതരണം ചെയ്തു.ഇരിങ്ങാലക്കുട എ .ഇ .ഒ സന്ദേശം നല്‍കി.ഇരിങ്ങാലക്കുട ബി .പി. ഒ സുരേഷ് ബാബു എന്‍ .എസ് അക്ഷരത്തൊപ്പി അണിയിച്ചു.സൂര്യ സിംഗര്‍ ഫെയിം ശ്രീലക്ഷ്മി കെ .അനില്‍ മധുരം പഞ്ചാമൃതം നല്‍കി കുട്ടികളെ സ്വീകരിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ ,വികസനകാര്യ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍മാന്‍ വി .സി വര്‍ഗ്ഗീസ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മീനാക്ഷി ജോഷി ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി .എ അബ്ദുള്‍ ബഷീര്‍ ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വത്സല ശശി,വാര്‍ഡ് കൗണ്‍സിലര്‍ പി. വി പ്രജീഷ് ,കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ .ദിവാകരന്‍ മാസ്റ്റര്‍ ,വികസന സമിതി രക്ഷാധികാരി എന്നിവര്‍ സന്നിഹിതരായിരുന്നു.പി. ടി. എ പ്രസിഡന്റ് എ .സി കുമാരന്‍ നന്ദി പറഞ്ഞു

 

 

Advertisement