ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പെട്രോള്‍ പമ്പ് ഉപരോധിച്ചു.

569

ഇരിങ്ങാലക്കുട: ദിവസേന വര്‍ദ്ധിച്ചു വരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പ് ഉപരോധിച്ചു.
മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും പ്രതിഷേധ പ്രകടനവുമായി വന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബസ്റ്റാന്റിലെ പെട്രോള്‍ പമ്പ് ഉപരോധിച്ചു. ഉപരോധ സമരം കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ആന്റൊ പെരുമ്പിള്ളി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ടിവി ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, പി എ അബ്ദുള്‍ ബഷീര്‍, എല്‍ ഡി ആന്റൊ, വിജയന്‍ എളയേടത്ത്, സി എം ബാബു, വിനോദ് തറയില്‍, സിജു കെ വൈ, ബി ഭരതന്‍, ജോജി കെ വി, ജസ്റ്റിന്‍ ജോണ്‍, സത്യന്‍ തേനാഴിക്കുളം, ഷെല്ലി എം എഫ് , എ സി സുരേഷ്, ശ്യാം , അഞ്ചു അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജോസ് മാമ്പിളി സ്വാഗതവും സരസ്വതി ദിവാകരന്‍ നന്ദിയും പറഞ്ഞു.

 

 

Advertisement