കഞ്ചാവ് വലിക്കുന്ന ഉപകരണം സഹിതം യുവാവ് ഇരിങ്ങാലക്കുടയില്‍ പിടിയില്‍

3862

ഇരിങ്ങാലക്കുട :പൊറുത്തിശ്ശേരിയില്‍ നിന്നും യുവാവിനെ കഞ്ചാവും, വലിക്കാന്‍ ഉപയോഗിക്കുന്ന ബോങ്ങ് എന്ന ഉപകരണം സഹിതം ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഓ വിനോദും സംഘവും പിടികൂടി. കോരഞ്ചേരി നഗറിലെ മേപ്പുറത്ത് വീട്ടില്‍ വിഷ്ണു പ്രസാദിനെയാണ് (19 ) ഉപകരണവും 30 ഗ്രാം കഞ്ചാവ് സഹിതം ഞായറാഴ്ച എക്‌സൈസ് പിടികൂടിയത്. ഇയാളുടെ സഹോദരന്‍ മുന്‍ കഞ്ചാവ് കേസിലെ പ്രതിയാണ്. ഇയാളുടെ പേരില്‍ മറ്റു ക്രിമിനല്‍ കേസുകളും കഞ്ചാവ് കേസും നിലവിലുണ്ട്.പ്രിവന്റീവ് ഓഫീസര്‍മാരായ പി ആര്‍ അനുകുമാര്‍, ടി എ ഷഫീക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി എം സ്മിബിന്‍, കെ എ ബാബു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പിങ്കീ മോഹന്‍ദാസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

 

Advertisement