ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വലിയവിളക്ക് ദിവസത്തേ ശീവേലി ഭക്തിപ്രഭയില്‍ നടന്നു. ശീവേലിക്ക് ഇരുനൂറോളം വാദ്യകലാകാരന്മാര്‍ പങ്കെടുത്ത പഞ്ചാരിമേളം അരങ്ങേറി. ഒരു ഉരുക്ക് ചെണ്ടക്ക് ആറ് വീക്കന്‍ ചെണ്ട, മൂന്ന് ഇലത്താളം, ഒരുകൊമ്പ്, ഒരു കുഴല്‍ എന്ന കണക്കിനായിരിക്കും വാദ്യപ്രഗത്ഭര്‍ പങ്കെടുത്തത്.പെരുവനം കുട്ടന്‍ മാരാര്‍ മേളത്തിന് പ്രമാണം വഹിച്ചു.ഉച്ച തിരിഞ്ഞ് 2 .30 ന് തിരുവാതിരകളി,3.5ന് സംഗീതാര്‍ച്ചന,തുടര്‍ന്ന് നൃത്ത നൃത്തങ്ങള്‍,ഭരതനാട്യം,കര്‍ണ്ണാടക സംഗീതക്കച്ചേരി, 9.30 ന് വലിയ വിളക്ക്, രാത്രി 12 മണിയ്ക്ക് കഥകളി ശ്രീരാമ പട്ടാഭിഷേകം എന്നിവ നടക്കും
Advertisement