ഇരിങ്ങാലക്കുടയില്‍ ബസിന്റെ ടയര്‍ ഊരി പോയി അപകടം

794

ഇരിങ്ങാലക്കുട : ഓടികൊണ്ടിരിക്കേ സ്വകാര്യ ബസിന്റെ ടയര്‍ ഊരിപോയി.ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30 തോടെയാണ് അപകടം നടന്നത്.ഇരിങ്ങാലക്കുട – മുപ്ലിയം റൂട്ടില്‍ ഓടുന്ന പീ ജീ ട്രാവല്‍സിന്റെ ബസിന്റെ മുന്‍വശത്തേ ടയറാണ് ഊരി പോയത്.നിയന്ത്രണം വിട്ട ബസ് സമീപത്തേ മരത്തിന്റെ ചില്ലയില്‍ ഇടിച്ച് തെരുവ് വിളക്കിന്റെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ബസിന്റെ മുന്‍വശത്തേ ചില്ല് തകര്‍ന്നു.പരിക്കേറ്റ യാത്രക്കാരെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement