ഇരിങ്ങാലക്കുട : ഠാണ -ബസ് സ്റ്റാന്റ് റോഡില്‍ നിയന്ത്രണം വിട്ട ബസ്സ് വീടിന്റെ മതിലില്‍ ഇടിച്ചു.കോണത്തുകുന്ന് ,കുണ്ടായി,നടവരമ്പ് റൂട്ടില്‍ ഓടുന്ന ‘ശ്രീഹരി’ എന്ന ബസ്സ് ആണ് നിയന്ത്രണം വിട്ട് ഗവ.ബോയ്‌സ് സ്‌കൂളിന്റെ സമീപം താമസിക്കുന്ന ഡോ.കെ. കെ ജോര്‍ജിന്റെ വീടിന്റെ മതിലില്‍ ഇടിച്ചത് .ഇതേ തുടര്‍ന്ന് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും തന്നെയില്ല.ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പറയുന്നു.
Advertisement