പുല്ലൂര്‍ : ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഏപ്രില്‍ 12 മുതല്‍ 23 വരെ ആഘോഷിക്കുന്നു.ഏപ്രില്‍ 21ന് രാവിലെ ലദീഞ്ഞ് ,പ്രസുദേന്തിവാഴ്ച്ച,നെവേന,കുര്‍ബാന എന്നിവയ്ക്ക് ഫാ.ജോയ് പാല്യേക്കര കാര്‍മ്മികത്വം വഹിയ്ക്കും.വൈകീട്ട് അമ്പ് എഴുന്നള്ളിപ്പ്.22 ന് ഫാ.ഡോ ബെഞ്ചമിന്‍ ചിറയത്ത് നേര്‍ച്ചയൂട്ട് ആശിര്‍വാദം നിര്‍വഹിയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്ക് നവചൈതന്യ ഡയറക്ടര്‍ ഫാ.പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിയ്ക്കും.തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ജിഫിന്‍ കൈതാരത്ത് കാര്‍മികത്വം വഹിയ്ക്കും.ഫാ.ജോളി വടക്കന്‍ സന്ദേശം നല്‍കും 4 മണിയ്ക്ക തിരുന്നാള്‍ പ്രദക്ഷണം.23 ന് പൂര്‍വ്വികരുടെ സ്മരണ.പത്രസമ്മേളനത്തില്‍ വികാരി ഫാ.ബെഞ്ചമിന്‍ ചിറയത്ത്,കൈക്കാരന്‍മാരായ ജോസ് പൊഴോലിപറമ്പില്‍,പിയൂഷ് കൂള,കണ്‍വീനര്‍മാരായ ജോസഫ് ഡി കൂള,പിന്റോ ചിറ്റിലപ്പിള്ളി,ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി,ഡേവീസ് തൊമ്മാന എന്നിവര്‍ പങ്കെടുത്തു.
ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഏപ്രില്‍ 12 മുതല്‍ 23 വരെ
Advertisement