കാട്ടൂര്‍ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം

1463

കാട്ടൂര്‍ : കരാഞ്ചിറയില്‍ അടച്ചിട്ട വീടിന്റെ മുന്‍ വാതില്‍ കുത്തിതുറന്ന് മോഷണം ആറര പവന്‍ സ്വര്‍ണാഭരണം നഷ്ടപെട്ടു.കരാഞ്ചിറ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന കവലക്കാട്ട് ആന്റണിയുടെ വീട്ടിലാണ് മോഷണം നടന്നത്.ആന്റണിയും കുടുംബവും ഇന്നലെ വൈകീട്ട് മകളുടെ വീട്ടിലെക്ക് പോയിരുന്നു.ഇന്ന് വന്നപ്പോള്‍ മുന്‍ വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് അകത്തെക്ക് കയറിയ പോള്‍ അലമാരകളിലെ വസ്ത്രങ്ങളും മറ്റും പുറത്തേക്ക് വലിച്ചിട്ടനിലയിലായിരുന്നു പരിശോധനയില്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരങ്ങള്‍ നഷ്ടപെട്ടതായും കണ്ടെത്തി.കാട്ടൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദ്ധ്ഗതരും സ്ഥലത്തെതിയിരുന്നു.

 

Advertisement