വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന രഥം എഴുന്നള്ളിപ്പ് നടന്നു.

711

ഇരിങ്ങാലക്കുട: വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി രഥം എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം അലങ്കരിച്ച രഥം ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് ഓടമ്പിള്ളി ലൈന്‍, കാക്കാത്തുരുത്തി റോഡ്, മുനിസിപ്പല്‍ മൈതാനം വഴി ക്ഷേത്രത്തില്‍ തിരിച്ചെത്തി. നിരവധി ഭക്തജനങ്ങള്‍, ഉടുക്ക് പാട്ടും രഥത്തെ അനുഗമിച്ചു. തുടര്‍ന്ന് പഞ്ചാരിമേളം, ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, ദുര്‍ഗ്ഗാദേവിക്ക് പൂമൂടല്‍, പ്രസാദ വിതരണം എന്നിവ നടന്നു. രഥോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീതോത്സവം മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.

Advertisement