വെങ്കുളം ചിറ നിറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ്ണ നടത്തി

419

ചാലക്കുടി: വേളൂക്കര പഞ്ചായത്തിലെ വെങ്കുളം ചിറ നിറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ചാലക്കുടി ഇടമലയാര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.പീറ്റര്‍ ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് ടി.എസ്.സജീവന്‍, മേഖല പ്രസിഡന്റ് സി.ടി.ചാക്കുണ്ണി, ഷീജ ഉണ്ണികൃഷ്ണന്‍, കെ.എ.ഗോപി, എന്നിവര്‍ പ്രസംഗിച്ചു. പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നല്‍കി.

 

Advertisement