നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി വീട്ടിലേയ്ക്ക് ഇടിച്ച് കയറി

803

പൊറുത്തിശ്ശേരി : വെള്ളിയാഴ്ച്ച രാത്രി പൊറുത്തിശ്ശേരി പള്ളിയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി വീട്ടിലേയ്ക്ക് ഇടിച്ച് കയറി.പാഴ്മരങ്ങള്‍ കയറ്റി പോവുകയായിരുന്ന കാറളം സ്വദേശി രാധകൃഷ്ണന്റെ ലോറിയാണ് അപകടത്തില്‍ പെട്ടത്.വെള്ളം കുപ്പി ബ്രേക്കിനിടയില്‍പെട്ടതാണ് അപകടകാരണമെന്ന് രാധകൃഷ്ണന്‍ പറയുന്നു.ഇടിയുടെ ആഘാതത്തില്‍ മുതളകുളം വീട്ടില്‍ സുധീഷ് കുമാറിന്റെ ഓടിട്ട വീട് ഭാഗിഗമായി തകര്‍ന്നു.ആളപായം ഒന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

Advertisement