ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ ജന്മദിനം ആഘോഷിച്ചു.

640

ഇരിങ്ങാലക്കുട : ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ ജന്മദിനം കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷിച്ചു.കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ രാവിലെ 7.15 ന് നടന്ന ദിവ്യബലിക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്‍കി.ഫാ.അനൂപ് കോലങ്കണ്ണി, ഫാ. മില്‍ട്ടന്‍ തട്ടില്‍ കുരുവിള എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടന്‍ ബിഷപ്പിന് ജന്മദിനാശംസകള്‍ നേര്‍ന്നു.കത്തീഡ്രല്‍ ട്രസ്റ്റി ഫ്രാന്‍സീസ് കോക്കാട്ട് ബിഷപ്പിന് ബൊക്കെ നല്‍കി.ദിവ്യബലിക്ക് ശേഷം കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിക്കെത്തിയ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അന്ന സഞ്ചു ഷാജന്‍, ബീന വിര്‍ഗ്ഗീസ് എന്നിവരോടൊപ്പം ബിഷപ്പ് ജന്മദിനകേക്ക് മുറിച്ച് ദിവ്യബലിക്കെത്തിയവര്‍ക്ക് വിതരണം ചെയ്തു.കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടന്‍,സഹവികാരമാരായ ഫാ.അജോ പുളിക്കന്‍,ഫാ.ഫെമിന്‍ ചിറ്റിലപ്പിളളി,കത്തീഡ്രല്‍ ട്രസ്റ്റി റോബി കാളിയങ്കര എന്നിവര്‍ ജന്മദിന ആഘോഷത്തിന് നേതൃത്വം നല്‍കി.

Advertisement