ഗ്രീന്‍ പുല്ലൂര്‍ മണ്ണു പരിശോധന ക്യാമ്പ്

884

പുല്ലൂര്‍ : ഗ്രീന്‍ പൂല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പൂല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുരുയാട് കൃഷിഭവനുമായി സഹകരിച്ച് കൊണ്ട് സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശോധനക്ക് ശേഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. മണ്ണ് പരിശോധനക്ക് വരുന്നവര്‍ ശാസ്ത്രീയമായ രീതിയില്‍ ശേഖരിച്ച മണ്ണ് സാമ്പളിനോടൊപ്പം ആധാര്‍കാര്‍ഡിന്റെ കോപ്പി, പേര്, സര്‍വ്വേ നമ്പര്‍, മൊബൈല്‍ നമ്പര്‍, കൃഷിചെയ്യുന്ന വിള എന്നീ വിവരങ്ങളും ക്യാമ്പില്‍ നല്‍കേണ്ടതാണ്. 2018 ഫെബ്രുവരി 14 ന് പുല്ലൂര്‍ സഹകരണ മിനിഹാളില്‍വച്ച് നടക്കുന്ന ക്യാമ്പില്‍ മണ്ണ് പരിശോധനക്ക് താത്പര്യമുളളവര്‍ ഫെബ്രുവരി 12ന് മുന്‍പായി പേര് രജിസ്റ്റ്രര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും9544085557 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement