ഇരിങ്ങാലക്കുട ; എസ്.എന്‍.ബി.എസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടെനുബന്ധിച്ച് നടന്ന ദേശ പെങ്കാലയില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു.രാവിലെ ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം ശാന്തിമാരായ ശരണ്‍, കണ്ണന്‍, എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരുന്നു.വൈകിട്ട നടന്ന ദീപാരാധനയ്ക്കു ശേഷം പ്രസാദ വിതരണം നടന്നു. ക്ഷേത്രം ഭാരവാഹികളായ എം.കെ വിശ്വംഭരന്‍മുക്കുളം, രാമാനന്ദന്‍ ചൊറാക്കുളം,സത്യന്‍ തറയില്‍, സജീവ് എലിഞ്ഞിക്കോടന്‍, വിജു കൊറ്റിക്കല്‍, പ്രദിപ് ചോളിപറമ്പില്‍ എന്നിവര്‍ നേത്യത്വം നല്‍കി.
Advertisement